ഇറാൻ ഉടൻ ആക്രമണം അവസാനിപ്പിക്കണം -ഖത്തർ വിദേശകാര്യ വക്താവ്

ഇറാൻ ഉടൻ ആക്രമണം അവസാനിപ്പിക്കണം -ഖത്തർ വിദേശകാര്യ വക്താവ്

M
MadhyamamSource Link
​ദോഹ: ഖത്തറിനു നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. വിദേശകാര്യകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ ഇറാൻ യുദ്ധത്തിൽ നിന്ന് ഖത്തർ വിട്ടുനിൽക്കുകയാണ്. എന്നാൽ, ഇറാൻ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാനുള്ള അവകാശം ഖത്തറിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ​ശനിയാഴ്ച പുലർച്ചെ ജനവാസ മേഖലയെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം തടഞ്ഞതായും, ഇതേത്തുടർന്ന് മുൻകരുതൽ നടപടിയായി താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സാമ്പത്തിക, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ​ നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ സജീവമായ മധ്യസ്ഥ ചർച്ചകളൊന്നും നടക്കുന്നില്ല. മേഖലയിൽ അടിയന്തരമായി സംഘർഷാവസ്ഥ കുറക്കേണ്ടതുണ്ടെന്നും എല്ലാ കക്ഷികളും വിവേകത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ഉടൻ ആക്രമണം അവസാനിപ്പിക്കണം -ഖത്തർ വിദേശകാര്യ വക്താവ്… | Boolokam