റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം. വെള്ളിയാഴ്ച രാത്രിയിൽ വ്യവസായ മേഖലയിലുള്ള ഗുരുദ്വാര മാതാ സാഹിബ് കൗർ ജിക്ക് സമീപമായിരുന്നു സംഭവം. രജീന്ദർ സിങ് (48), ഗുർമീത് സിങ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും നേര നിരവധി തവണ വെടിയുതിർത്ത ശേഷം അക്രമി കാറിൽ രക്ഷപ്പെട്ടതായാണ് വിവരം. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 10ഓളം ഷെൽ കേസിങ്ങുകളും കണ്ടെടുത്തു. കാറിലെത്തിയ അക്രമി വെടിയുതിർത്ത ശേഷം വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയും ഒരു ഇന്ത്യൻ വംശജനാണെന്നും ഇയാൾ സ്ഥിരമായി ഗുരുദ്വാരയിൽ എത്താറുള്ള വ്യക്തിയാണെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. ആക്രമണത്തിനിടെ മറ്റൊരാൾക്കും നിസാര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. അക്രമിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇറ്റലിയിൽ വൈശാഖി ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു
M
MadhyamamSource Link
21 days ago