Posted On date_range 18 April 2026 9:40 AM IST Updated On date_range 18 April 2026 10:03 AM IST ഇഷ്ടപ്പെട്ട മേഖല മാത്രം തെരഞ്ഞെടുക്കുക-അസി. കലക്ടർ എസ്. മോഹനപ്രിയ text_fields bookmark_border camera_alt അസി. കലക്ടർ എസ്. മോഹനപ്രിയ കോഴിക്കോട്: തന്റെ ഇഷ്ടവിഷയം ഏതാണെന്ന് ഓരോ വിദ്യാർഥിയും തിരിച്ചറിയണമെന്ന് അസി. കലക്ടർ എസ്. മോഹനപ്രിയ. ഓരോ മേഖലയിലും തൊഴിലവസരങ്ങൾ ഉണ്ടെന്ന് തിരിച്ചറിയണം. ഇക്കാലത്ത് അതിനുള്ള അവസരങ്ങൾ ഏറെയാണ്. താൻ ഡോക്ടറായിട്ടും കൂടുതൽ ജനങ്ങളെ സേവിക്കാനാണ് കലക്ടർ ജോലി തെരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. വെല്ലൂർ സി.എം.സി മെഡിക്കൽ കോളജിൽ ജോലി ചെയ്യവെ ലീവെടുത്താണ് സിവിൽ സർവിസ് പരീക്ഷയെഴുതിയത്. പരീക്ഷ എഴുതി ആദ്യ തവണ സെലക്ഷൻ ലഭിക്കുകയും ചെയ്തു. ജോലി ലഭിച്ച് അഞ്ചോ പത്തോ വർഷം കഴിഞ്ഞാലും താൻ ആ ജോലിയിൽ തൃപ്തരാകുമോ എന്ന് അന്വേഷിക്കണം. ഏത് തൊഴിലാണെങ്കിലും സ്കിൽ സെറ്റ് ഉണ്ടാകണം. പഠനത്തിൽ മാത്രം സ്കിൽ പോരാ. വിവിധ മേഖലകളിൽ കഴിവുകൾ വളർത്തി ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഉണ്ടാകണം. മത്സരപരീക്ഷകൾക്ക് ചെറുപ്പത്തിലേ തയാറെടുപ്പുകൾ നടത്തുന്നതിനാലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ പരീക്ഷകളിൽ മുൻനിരയിൽ എത്തുന്നതെന്നും അസി. കലക്ടർ എസ്. മോഹനപ്രിയ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Select only the area of your choice - Asst. Collector S. Mohanapriya

ഇഷ്ടപ്പെട്ട മേഖല മാത്രം തെരഞ്ഞെടുക്കുക-അസി. കലക്ടർ എസ്. മോഹനപ്രിയ
M
MadhyamamSource Link
22 days ago