ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ്-ഇസ്രായേൽ ആക്രമണം

ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ്-ഇസ്രായേൽ ആക്രമണം

M
MadhyamamSource Link
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു. ഇറാന്റെ മധ്യപ്രവിശ്യയായ ഇസ്ഫഹാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' റിപ്പോർട്ട് ചെയ്തു. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഈ ആക്രമണം നടന്നിരിക്കുന്നത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെയും സൈനിക ഗവേഷണ കേന്ദ്രങ്ങളുടെയും ഹൃദയഭാഗമായാണ് ഇസ്ഫഹാൻ അറിയപ്പെടുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവിടെ സ്ഫോടനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ വ്യാപ്തിയോ നാശനഷ്ടങ്ങളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഫാർസ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇറാൻ വ്യോമപ്രതിരോധ സംവിധാനം പലയിടങ്ങളിലും തിരിച്ചടിച്ചതായും സൂചനയുണ്ട്. അതേസമയം ആക്രമണത്തെ തുടർന്ന് ശക്തമായ ഒരു സ്ഫോടന പരമ്പര തന്നെ ഉണ്ടായതായും ഇത് പ്രദേശമാകെ വലിയ തോതിലുള്ള തീഗോളങ്ങളും ആഘാത തരംഗങ്ങളും സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം 540 കിലോഗ്രാം ഭാരമുള്ള യുറേനിയം ശേഖരം ഇറാൻ ഇസ്ഫഹാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന പേരിൽ യു.എസ് നടത്തിയ ആക്രമണത്തിലും ഈ നഗരം ലക്ഷ്യമിട്ടിരുന്നു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പറഞ്ഞിരുന്നു. എന്നാൽ ന​യ​ത​ന്ത്ര​ത്തി​നാ​യി​രി​ക്കും യു.​എ​സി​ന്റെ മു​ൻ​ഗ​ണ​ന​യെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോ അ​ൽ ജ​സീ​റ​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, ​ട്രം​പി​ന്റെ ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ യു.​എ​സും ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കിയിരിക്കുകയാണ്. തെ​ഹ്റാ​നി​ലും ഇ​സ്ഫ​ഹാ​നി​ലും ത​ബ്രീ​സി​ലും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവും എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ആഗോള വിപണിയെയും നയതന്ത്ര മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ്-ഇസ്രായേൽ ആ… | Boolokam