Posted On date_range 25 March 2026 8:42 AM IST Updated On date_range 25 March 2026 8:42 AM IST ഇറാൻ ആക്രമണം: അനുശോചിച്ച് ഖത്തർ text_fields bookmark_border ദോഹ: ബഹ്റൈനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു യു.എ.ഇ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിച്ച് ഖത്തർ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് യു.എ.ഇ സൈനികൻ വീരമൃത്യു വരിച്ചത്. യു.എ.ഇക്കും ബഹ്റൈനും പൂർണ ഐക്യദാർഢ്യം ആവർത്തിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇരു രാജ്യങ്ങളും അവരുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു. രക്തസാക്ഷിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം, ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വിശദമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Iran attack: Qatar expresses condolences

ഇറാൻ ആക്രമണം: അനുശോചിച്ച് ഖത്തർ
M
MadhyamamSource Link
about 2 months ago