ജിദ്ദ: നവോദയ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറയും എ.കെ. ഗോപാലെൻറയും (എ.കെ.ജി) സംയുക്ത അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതം ആശംസിച്ചു. സഫ ഏരിയ രക്ഷാധികാരി ജുനൈസ് താഴേക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിെൻറ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ഇ.എം.എസും എ.കെ.ജിയും നൽകിയ അമൂല്യമായ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം തെൻറ പ്രസംഗത്തിൽ ഓർമിപ്പിച്ചു. സാമൂഹ്യനീതി, സമത്വം, ജനക്ഷേമം എന്നിവ മുൻനിർത്തിയുള്ള അവരുടെ ജീവിതവും പോരാട്ടങ്ങളും ഇന്നും പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ-യൂനിറ്റ് ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
