ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയയുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. ദവാദ്മി ഏരിയാ ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയാ രക്ഷാധികാരി കമ്മറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മറ്റിയംഗം ചന്ദ്രൻ തെരുവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ വികാസം ഇ.എം.എസിെൻറയും എ.കെ.ജിയുടെയും ആത്മസമർപ്പണത്തിെൻറയും ത്യാഗോജ്വല പോരാട്ടങ്ങളുടെയും ഫലമാണെന്നും, ആധുനിക കേരള രൂപവത്കരണത്തിൽ ഈ നേതാക്കൾ നിർണായക പങ്ക് വഹിച്ചതായും അനുസ്മരണ കുറിപ്പ് അവതരിപ്പിച്ച ഏരിയാ സെക്രട്ടറി ഉമർ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ സർവതല സ്പർശിയായ വികസനം കേരളത്തിന് കൈവരിക്കാനായെന്നും, ഈ നേട്ടങ്ങളുടെ തുടർച്ചയ്ക്കായി വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭ്യർത്ഥിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗവും ലോക കേരളസഭാംഗവുമായ നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, ഏരിയ വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് റാഫി, ബിനു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഏരിയാ പ്രസിഡൻറ് രാജേഷ് സ്വാഗതവും ജോയിൻറ് സെക്രട്ടറി മോഹനൻ നന്ദിയും പറഞ്ഞു.

ഇ.എം.എസ്, എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു
M
MadhyamamSource Link
about 1 month ago