ഈ മാമ്പഴക്കാലത്തിന് രുചി കൂട്ടാൻ നാവിൽ കൊതിയൂറും 'മാമ്പഴ പ്രഥമൻ'

ഈ മാമ്പഴക്കാലത്തിന് രുചി കൂട്ടാൻ നാവിൽ കൊതിയൂറും 'മാമ്പഴ പ്രഥമൻ'

ഈ വേനൽ കാലത്ത് നിറയെ കായ്ച്ചു നിൽക്കു മാവുകൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. എങ്ങും നല്ല പഴുത്ത മാമ്പഴത്തിന്‍റെ ഗന്ധവും. എന്നും തയാറാക്കുന്ന ചില മാമ്പഴ രുചിക്കൂട്ടുകൾ മാറ്റിവെച്ച് ഈ രുചി നിറയും മാമ്പഴ പ്രഥമൻ ഒന്നു പരീക്ഷിച്ചു നോക്കൂ... ആവശ്യമായ ചേരുവകൾ പഴുത്ത മാമ്പഴം - 3 എണ്ണം ശർക്കര - 250 ഗ്രാം നെയ്യ് - ആവശ്യത്തിന് വെള്ളം - 1/2 കപ്പ് ചൗവ്വരി - 1/4 കപ്പ് അണ്ടിപരിപ്പ്, കിസ്‌മിസ് - ആവശ്യത്തിന് തേങ്ങാപാൽ (ഒന്ന്, രണ്ട്) - 1 കപ്പ് വീതം ചുക്ക് പൊടി - ആവശ്യത്തിന് ഏലക്കാ പൊടി - ആവശ്യത്തിന് തയാറാക്കുന്ന വിധം രണ്ട് പഴുത്ത മാമ്പഴം ചെറുതായി മുറിച്ച് മാറ്റി വെക്കുക. ഒരു മാമ്പഴം മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ശർക്കരയും അൽപം വെള്ളവും ചേർത്ത് ന്നനായി ഉരുക്കിയെടുത്ത് മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ ചവ്വരി അൽപം വെള്ളത്തിൽ കുതിർക്കാനായും മാറ്റിവെക്കാം. ഇനി ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് ചൂടാക്കാൻ വെക്കാം. നെയ്യ് ചൂടായി വരുമ്പോൾ അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം. കരിഞ്ഞ് പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതേ നെയ്യിലേക്ക് നേരത്തെ അരച്ച് മാറ്റി വെച്ച മാമ്പഴം ചേർക്കാം. ഒപ്പം കഷ്‌ണങ്ങളായി മുറിച്ച് മാറ്റി വെച്ച മാമ്പഴങ്ങളും ചേർത്ത് നന്നായി ഇളക്കിടെയുക്കാം. മാമ്പഴം നന്നായി വെന്ത് കഴിയുമ്പോൾ അതിലേക്ക് നേരത്തെ ഉരുക്കി വച്ച ശർക്കര പാനി ചേർത്ത് നന്നായി ഇളക്കാം. ശേഷം ഇതിലേക്ക് നേരത്തെ കുതിർക്കാനായി വച്ച ചവ്വരിയും ചേർത്ത് ഇളക്കിയെടുക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് രണ്ടാം പാൽ കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. അത് നന്നായി തിളച്ച് വന്നതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് ഒന്നാം പാലും ചുക്ക് പൊടിയും ഏലക്കാ പൊടിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് കുറച്ച് നെയ്യും നേരത്തെ വറുത്ത് മാറ്റി വച്ച അണ്ടിപരിപ്പും കിസ്‌മിസും ചേർത്ത് ഒന്നുകൂടെ ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ മാമ്പഴക്കാലത്തിന് രുചി കൂട്ടാൻ നാവിൽ കൊതിയൂറും 'മാമ്പഴ പ്… | Boolokam