Posted On date_range 21 March 2026 10:29 PM IST Updated On date_range 21 March 2026 10:29 PM IST ഉത്തംനഗറിൽ പെരുന്നാൾ സമാധാനപരം text_fields bookmark_border ന്യൂഡൽഹി: ഭീതിക്കും ഭീഷണികൾക്കുമിടെ ഉത്തംനഗറിൽ ഈദ് ആഘോഷങ്ങൾ സമാധാനപരമായി നടന്നു. ഹോളി ആഘോഷത്തിലെ തർക്കങ്ങളിൽ 26 കാരൻ കൊല്ലപ്പെട്ട സംഭവമാണ് പ്രദേശമാകെ സംഘർഷഭരിതമാക്കിയത്. ചോര കൊണ്ടുള്ള ഹോളിയാഘോഷമാണ് ഈദിന് ഉണ്ടാവുകയെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹം പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നു. കാവൽ നിന്ന പൊലീസുകാരുടെ മേൽ പൂക്കൾ വിതറി മുസ്ലിം യുവാക്കൾ പെരുന്നാളിന്റെ സ്നേഹം പങ്കുവെച്ചു. ഉത്തംനഗർ ഈസ്റ്റ് മെട്രോ സ്റ്റേഷൻ പരിസരത്താണ് കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചത്. ഈദ് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ഡൽഹി ഹൈകോടതി നേരത്തെ തന്നെ പൊലീസിന് നിർദേശം നൽകിയിരുന്നു. അടുത്തയാഴ്ച വരുന്ന രാമനവമി വരെ പ്രദേശത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരിക്കും. ഈദ് നമസ്കാരവും ആഘോഷവും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ശാന്തമായി നടന്നെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമീഷണർ കുശാൽ പാൽ സിങ് അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Eid celebrations peaceful in Uttamnagar
