ഉത്തർപ്രദേശിൽ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്തി

M
MadhyamamSource Link
ലഖ്നോ: ഉത്തർപ്രദേശിൽ 69കാരിയായ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്തി. നിർമല ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. തന്‍റെ ഭാര്യ രഞ്ജനയും വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന രാജനും ചേർന്നാണ് കൊല നടത്തിയതെന്ന് നിർമല ദേവിയുടെ മകൻ ത്രിദേഷ് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച്ച എതിർത്തതാണ് കൊലക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രഞ്ജനയെയും രാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിർമല ദേവിയും മകനും മരുമകളും ഇവരുടെ മൂന്ന് മക്കളും വീടിന്‍റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിൽ വാടകക്ക് താമസിച്ചിരുന്ന രാജന്‍റെ പതിനാല് വയസുള്ള മകൻ ആദിത്യനാണ് നിർമലയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ആദിത്യ വിവരമറിയിച്ചതിനെ തുടർന്ന് ജോലി സ്ഥലത്തായിരുന്ന ത്രിദേഷ് വീട്ടിലെത്തുകയായിരുന്നു. പ്രതികൾ സാരി ഉപയോഗിച്ച് നിർമലയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലക്ക് ശേഷം നിർമലയുടെ ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. സംഭവസമയം വീട്ടിലെ സി.സി.ടി.വി ഓഫാക്കിയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്തർപ്രദേശിൽ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്ത… | Boolokam