Posted On date_range 16 March 2026 12:29 PM IST Updated On date_range 16 March 2026 12:29 PM IST ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ text_fields bookmark_border തിരൂർ: കാവിലക്കാട് ഭയങ്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി കൊറമക്കൽ വീട്ടിൽ ലമേഷ് (40), മില്ലുംപടി ചെറിയ ഒറ്റാലിൽ വീട്ടിൽ ഷനൽ (39), തൃത്തല്ലൂർ കോട്ടികശാല വീട്ടിൽ രവിശങ്കർ (36), തൃത്തല്ലൂർ പുട്ടുവളപ്പിൽ വീട്ടിൽ അഭിലാഷ് (34), തൃത്തല്ലൂർ നടുവിലവളപ്പിൽ വീട്ടിൽ സുരേന്ദ്രൻ (56), തൃത്തല്ലൂർ കണ്ടുകണ്ടത്തിൽ വീട്ടിൽ രമേശ് (39) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 9.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിക്കുകയും സി.പി.ഒ ടോണി വർഗീസിനെ കൈകൊണ്ട് കുത്തുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തതാണ് കേസ്. 20 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Suspects arrested for attacking police during festival

ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
M
MadhyamamSource Link
about 2 months ago