ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം; പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചില്ല

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം; പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചില്ല

M
MadhyamamSource Link
പത്തനാപുരം: കെ.ബി. ഗണേഷ്‌കുമാറിന്റെ 2019-2020ലെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്‌ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം. കഴിഞ്ഞ ജനുവരി 24നാണ് മുഖ്യമന്ത്രി ഓൺലൈനായി പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ല പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങ് ഗംഭീരമായാണ് ആഘോഷിച്ചതും. നേരുത്തെ ടൗണിൽ സ്ഥിതിചെയ്തിരുന്ന പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചാണ് കൺട്രോൾ റൂമിനായി പുതിയ കെട്ടിടം പണിതത്. സ്ഥലം എം.എൽ.എ. ഗണേഷ്‌കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് വർഷം മുമ്പ് തുക അനുവദിച്ചാണ് കെട്ടിടം പണിതത്. ആധുനിക സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നായിരുന്നു അന്ന് ഗണേഷ്‌കുമാർ പ്രഖ്യാപിച്ചത്. ലൈബ്രറി ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഗണേഷ്‌ പറഞ്ഞിരുന്നു. ഇപ്പോൾ ഇതിനോട് ചേർന്ന് പ്രൈവറ്റ് ബസുകൾ നിർത്തിയിടുകയും ജീവനക്കാർ ഇവിടെ വിശ്രമിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം; പൊലീസ് കൺട്രോൾ റൂം പ്രവർത്… | Boolokam