കൊച്ചി: കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തനരഹിതമായി കിടക്കുന്നതുമായ ഏകദേശം 30 ഇ-ഓട്ടോറിക്ഷകൾ ഉടൻ നീക്കം ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘത്തിന് നിർദേശം നൽകി. കലൂർ മെട്രോ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ അനധികൃതമായി ഇട്ടിരിക്കുന്ന ഇത്തരം വാഹനങ്ങളെല്ലാം ഏപ്രിൽ 30 നകം നീക്കം ചെയ്യണമെന്നും നിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മേയ് ഒന്ന് മുതൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു. ഈ വാഹനങ്ങൾ കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ളതാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലും സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയുമാണ് വാഹനങ്ങൾ അടിയന്തരമായി നീക്കാൻ നിർദേശം നൽകിയത്. ഈ ഇ-ഓട്ടോറിക്ഷകൾ കൊച്ചി മെട്രോയുടേതല്ലെന്ന് വ്യക്തമാക്കിയ കെ.എം.ആർ.എൽ, മെട്രോ പരിസരത്ത് സുരക്ഷയും കൃത്യമായ നിയന്ത്രണങ്ങളും നിലനിർത്തുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എല്ലാ കക്ഷികളും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഉപയോഗത്തിലില്ലാത്ത ഇ-ഓട്ടോറിക്ഷകൾ നീക്കാൻ കൊച്ചി മെട്രോയുടെ നിർദേശം
M
MadhyamamSource Link
20 days ago