ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യും

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യും

M
MadhyamamSource Link
Posted On date_range 26 March 2026 11:48 AM IST Updated On date_range 26 March 2026 11:48 AM IST ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യും text_fields bookmark_border കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിൽ സൂക്ഷിച്ചിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വിൽക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കുവൈത്ത് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി ലേലം നോട്ടിസ് പുറപ്പെടുവിച്ചു. ഉപേക്ഷിക്കപ്പെട്ട 780 വാഹനങ്ങളാണ് ഇവിടെയുള്ളത്. താത്പര്യമുള്ള ലേലക്കാർക്ക് ലേല നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച വിവരങ്ങൾ പ്രധാന ഓഫീസിൽ നിന്ന് ലഭിക്കും. 75 ദീനാർ റീഫണ്ട് ചെയ്യാത്ത ഫീസ് അടച്ചാൽ ഇവ ലഭ്യമാകും. വാഹനങ്ങൾ വാങ്ങുന്നവർക്ക് മിന അബ്ദുള്ള സ്ക്രാപ്പ് യാർഡിൽ എത്തി അവ പരിശോധിക്കാം. മാർച്ച് 31 ന് രാവിലെ 11:30 നും ഉച്ചക്ക് 12നും ഇടയിൽ ധനകാര്യ വകുപ്പ് കെട്ടിടത്തിൽ നടക്കുന്ന ലേല ദിവസം മാത്രമേ ബിഡുകൾ സ്വീകരിക്കൂ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം, കവറുകൾ തുറക്കുന്ന് ലേല പ്രക്രിയ ആരംഭിക്കും. താൽപ്പര്യമുള്ള കക്ഷികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പങ്കെടുക്കണം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Abandoned vehicles will be auctioned

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യും — Madhyamam | Boolo… | Boolokam