തബൂക്ക്: വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിൽ ഹൃദയാഘാതം മൂലം നിര്യാതനായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. പ്രമുഖ റോഡ് കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് മഹാരാജഗഞ്ച് സ്വദേശി ജുബർ അഹ്മദ് (53) ആണ് കഴിഞ്ഞ വെള്ളിയാഴ്ച നോമ്പ് തുറന്നതിന് പിന്നാലെ മരിച്ചത്. തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. സി.സി.ഡബ്ല്യു.എ അംഗങ്ങളായ ഇസ്മാഈൽ പുള്ളാട്ട്, സിറാജ് എറണാകുളം എന്നിവരും കെ.എം.സി.സി വെൽഫെയർ വിങ്ങും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾക്ക് നേതൃത്വം നൽകിയത്. നബിസുൻ നിഷയാണ് ജുബർ അഹ്മദിെൻറ ഭാര്യ. നദീം ഖാൻ, ഷുഹൈബ് അക്തർ എന്നിവർ മക്കളാണ്.

ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
M
MadhyamamSource Link
about 2 months ago