camera_alt സ്റ്റഡി ഇൻ മലേഷ്യ പാനൽ ഡിസ്കഷനിൽ അഹമ്മദ് റിവാദ് കാസിം, സയിദ് മൊഹ്സിൻ അൽകാഫ്, നൂർ അസ്ലീന അബ്ദുൽ റഹബുദ്ദീൻ എന്നിവർ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭിക്കുന്നതിനുള്ള ലക്ഷ്യസ്ഥാനമായ മലേഷ്യയിലേക്ക് ക്ഷണിച്ച് പാനൽ ഡിസ്കഷൻ. എജുക്കേഷൻ മലേഷ്യ ഗ്ളോബൽ സർവിസസിന്റെ റീജനൽ ഹെഡും എജുക്കേഷനിസ്റ്റുമായ സയിദ് മൊഹ്സിൻ അൽകാഫ്, സീനിയർ എക്സിക്യൂട്ടീവും എജുക്കേഷനിസ്റ്റുമായ നൂർ അസ്ലിന അബ്ദുൽ റഹബുദ്ദീൻ എന്നിവരുമായി എയിംസോൺ ഡയറക്ടർ അഹമ്മദ് റിവാദ് കാസിമാണ് പാനൽ ചർച്ചയിൽ സംവദിച്ചത്. ‘സ്റ്റഡി ഇൻ മലേഷ്യ: എ ജേണി ഓഫ് നോളജ് ആൻഡ് കൾച്ചർ’ എന്ന വിഷയത്തിലായിരുന്നു പാനൽ ചർച്ച. വിദ്യാർഥി വിസ ലഭിക്കാനുള്ള നടപടിക്രമങ്ങൾ കുറഞ്ഞ മലേഷ്യയിൽ, പാശ്ചാത്യരാജ്യങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ അതിനേക്കാൾ മികച്ച വിദ്യാഭ്യാസം ലഭിക്കും. ആശയവിനിമയത്തിൽ പ്രയാസമില്ലാതെയും സ്വന്തം നാടിനേതുപോലെ സുപരിചിതരായും സുരക്ഷിതമായും ജീവിക്കാനാകുമെന്നാണ് മലേഷ്യയിലെ ഉന്നതപഠനത്തിന്റെ മികവെന്ന് വ്യക്തമാക്കുന്നതായിരുന്നു സെഷൻ. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് പാനൽ ഡിസ്കഷനിലെയും മലേഷ്യൻ ടീമിലെയും പ്രമുഖർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Malaysia calls for higher education; panel discussion draws attention

ഉന്നത പഠനത്തിന് മലേഷ്യ വിളിക്കുന്നു; ശ്രദ്ധനേടി പാനൽ ചർച്ച
M
MadhyamamSource Link
17 days ago