Posted On date_range 23 April 2026 7:52 AM IST Updated On date_range 23 April 2026 7:53 AM IST ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കർണാടകയില്‍ text_fields bookmark_border camera_alt ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് വിമാനത്താവളത്തിൽ സ്വീകരണം നല്കുന്ന ഗവർണർ താവർചന്ദ് ഗെഹ് ലോട്ട്, വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖാന്ദ്രേ എന്നിവര്‍ ബംഗളൂരു: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ബുധനാഴ്ച കർണാടകയിലെത്തി. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട്, വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖാന്ദ്രേ എന്നിവര്‍ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ബിദറിലെ ഭാൽക്കിയിലെ ശ്രീ ചന്നബസവാശ്രമത്തിൽ ഹിരേമഠ് സംസ്ഥാനിലെ ഡോ. ബസവലിംഗ പട്ടദേവരു മഹാസ്വാമിജിയുടെ അമൃത് മഹോത്സവ ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. കലബുറഗിയിലെ കർണാടക കേന്ദ്ര സർവകലാശാലയുടെ പത്താം ബിരുദദാന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. ഭീകരാക്രമണത്തില്‍ നിരപരാധികളാണ് മരണപ്പെട്ടത്. ഇത്തരം ക്രൂര പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനം, ഐക്യം എന്നിവ തകര്‍ക്കാന്‍ കഴിയില്ല എന്നും ഭീകരതയെ ഏത് വിധേനയും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Vice President C.P. Radhakrishnan in Karnataka

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കർണാടകയില്‍
M
MadhyamamSource Link
17 days ago