ദോഹ: മേഖലയിൽ സംഘർഷങ്ങളെ തുടർന്ന് ഖത്തർ ഊർജ ഉൽപാദനം നിർത്തിവെച്ച സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി . സിംഗപ്പൂർ മാനവശേഷി വകുപ്പ് - ഊർജ മന്ത്രിയായ ഡോ. ടാൻ സീ ലെങ്, ജപ്പാൻ സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രി റ്യോസെയ് അകാസാവ എന്നിവരുമായാണ് ഓൺലൈനായി കൂടിക്കാഴ്ച നടത്തിയത്. സിംഗപ്പൂർ മാനവശേഷി വകുപ്പ് - ഊർജ മന്ത്രിയായ ഡോ. ടാൻ സീ ലെങ്ങുമായുള്ള കൂടിക്കാഴ്ചക്കിടെ, പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ആഗോള ഊർജ വ്യവസായത്തിൽ ഉണ്ടാക്കുന്ന ആഘാതവും ഊർജ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. സിംഗപ്പൂരുമായുള്ള ഊർജ ബന്ധങ്ങളും സഹകരണവും തുടരാനും ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നതായി സഅദ് ബിൻ ഷെരിദ അൽ കഅബി പറഞ്ഞു. റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജി പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി എൽ.എൻ.ജിയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉൽപാദനം നിർത്തിവച്ചിരുന്നു. ഇത് ഊർജ വിപണികളിൽ കാര്യമായ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ആഗോള എൽ.എൻ.ജി വിതരണത്തിന്റെ 20 ശതമാനം ഖത്തറിൽനിന്നാണ്.

ഊർജ സഹമന്ത്രി കൂടിക്കാഴ്ച നടത്തി
M
MadhyamamSource Link
about 2 months ago