മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ എംഡിഎംഎ കടത്തിയതായി ആരോപിച്ച് രണ്ട് പേരെ ബണ്ട്വാൾ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. 42.3 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. ബണ്ട്വാളിലെ ബൊലന്തൂർ സ്വദേശികളായ മുഹമ്മദ് നിസാമുദ്ദീൻ (30), സഹോദരൻ മുഹമ്മദ് ഷഹീം (19) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർ മഞ്ജുനാഥ് ടി തന്റെ സംഘത്തോടൊപ്പം മാഞ്ചി ഗ്രാമത്തിലെ പഞ്ചല ക്രോസിന് സമീപം റെയ്ഡ് നടത്തി.ആ പ്രദേശത്തുകൂടി കടന്നുപോയ വാഹനം പൊലീസ് തടഞ്ഞുനിർത്തി പരിശോധനയ്ക്ക് വിധേയമാക്കി. 42,30,000 രൂപ വിലമതിക്കുന്ന 423 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്ന് മൊബൈൽ ഫോണുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു .പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 46,25,000 രൂപയാണെന്ന് കണക്കാക്കുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - MDMA; Two arrested

