എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

M
MadhyamamSource Link
Posted On date_range 20 March 2026 10:13 PM IST Updated On date_range 20 March 2026 10:13 PM IST എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് text_fields bookmark_border എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വൈദ്യർമൂല സെൻ്ററിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുയായിരുന്നു.ബൈക്ക് യാത്രക്കാരനായ പൊന്നാനി പുറങ്ങ് മാരാമുറ്റം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു.ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ വീടിൻ്റെ മതിലും തകർത്ത് വീടിൻറെ ചുമരിൽ ഇടിച്ചാണ് കാർ നിന്നത്. കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും മതിലും വീടിൻറെ ചുമരും തകരുകയും ചെയ്തിട്ടുണ്ട്. കാർ യാത്രക്കാരായ കോലൊളമ്പ് സ്വദേശികളായ യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Accident after bike and car collide in Edappal

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്ക… | Boolokam