ന്യൂഡൽഹി: ഇന്ത്യയിലെ എന്നല്ല, അന്താരാഷ്ട്ര തലത്തിൽ തന്നെ മികച്ച ഷെഫാണ് സഞ്ജീവ് കപൂർ. രാജ്യത്തിന്‍റെ സ്വാദിന്‍റെ പ്രശസ്തി ലോകത്തോളമുയർത്തിയ അദ്ദേഹത്തെ 2017ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. എന്നാൽ ഈ പുരസ്‌കാരദാന ചടങ്ങുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ ഒരു പ്രതികരണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പുരസ്‌കാരദാന ചടങ്ങിൽ ഷെഫിന്‍റെ യൂണിഫോം ധരിക്കണമെന്നതായിരുന്നു സഞ്ജീവ് കപൂറിന്റെ ഏക ആഗ്രഹം. എന്നാൽ സുരക്ഷാ കാരണങ്ങളാലും പ്രോട്ടോക്കോൾ പ്രകാരവും അത് അനുവദിച്ചില്ല. യൂണിഫോം തൊഴിലായതിനാൽ അതേ വേഷത്തിൽ തന്നെ പുരസ്കാരം സ്വീകരിക്കണമെന്നതായിരുന്നു തന്‍റെ താൽപ്പര്യം. ഷെഫിന്റെ യൂണിഫോമിൽ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നും അത് അനുവദിക്കുന്നില്ലെങ്കിൽ പത്മശ്രീ തനിക്ക് നൽരുതെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. പിന്നെ അവർ അതംഗീകരിച്ചു. എല്ലാം ശരിയാക്കി, ഷെഫിന്റെ യൂണിഫോം ധരിച്ചാണ് പത്മശ്രീ സ്വീകരിച്ചത്. "ഞാൻ രാഷ്ട്രപതി ഭവനിൽ എത്തി, ഒരു തർക്കമോ പ്രശ്‌നമോ ഇല്ലാതെ, എന്റെ ഷെഫിന്റെ യൂണിഫോമിൽ എനിക്ക് പത്മശ്രീ ലഭിച്ചു. എനിക്ക് ലഭിച്ച പത്മശ്രീ എനിക്ക് മാത്രമല്ല, മുഴുവൻ ഷെഫ് സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു. ‘ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലമത്രയും എല്ലാ ദിവസവും ഞാൻ യൂണിഫോം ധരിക്കുമായിരുന്നു. ഷെഫ് യൂണിഫോം എന്നത് അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമാണ്. ഇന്ന് ഷെഫുമാർ കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഈ വേഷത്തിന്റെ കരുത്തുണ്ട്. അതുകൊണ്ടായിരിക്കാം പാചകക്കാർ ഇന്നത്തെ അവസ്ഥയിൽ എത്തിയത്’- സഞ്ജീവ് കപൂർ പറയുന്നു.

എന്റെ ഈ ആവശ്യം അംഗീകരിക്കില്ലെങ്കിൽ ‘പത്മശ്രീ’ വേണ്ടെന്നു പറഞ്ഞു -സഞ്ജീവ് കപൂർ; എന്തായിരുന്നു ആ ആവശ്യം?
M
MadhyamamSource Link
about 1 month ago