കോഴിക്കോട്: വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എഫ്സിആർഎ ഭേദഗതി ബില്ല് സമൂഹത്തിലെ ക്ഷേമ പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കുമെന്ന് വിസ്‌ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്നേഹസ്പർശം സോഷ്യൽ വെൽഫെയർ ലീഡേഴ്സ് സമ്മിറ്റ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വേട്ട ലക്ഷ്യമാക്കി കൊണ്ട് വരുന്ന ഓരോ നിയമനിർമ്മാണവും രാജ്യത്തെയും സമൂഹത്തെയും ഒന്നാകെ ബാധിക്കുമെന്നതിന്റെ അവസാന ഉദാഹരണമാണിത്. നിരാലംബരും ദുർബലരുമായവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നിടത്ത് സർക്കാറിന്റെ പരിമിതികളെ മറികടക്കാൻ സന്നദ്ധ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ നിരാകരിക്കുന്ന തീരുമാനങ്ങളെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കാൻ സമൂഹം തയ്യാറാകണം. രാജ്യത്തെ മാനവവിഭവശേഷിയെ തകർക്കുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജ്ജാദ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പർശം സംസ്ഥാന ചെയർമാൻ കെ താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ടി കെ നിഷാദ് സലഫി, ഡോ പി.പി. നസീഫ്, ഉമർ അമീർ, സ്നേഹ സ്പർശം സംസ്ഥാന കൺവീനർ കെ. മുഹമ്മദ് ഷബീബ്, അസ്ഹർ അതേരി, അബ്ദുല്ല അൻസാരി പുളിക്കൽ, സുഹൈർ പാണ്ടിക്കാട്, ഹബീബ് കൊടിയത്തൂർ, മുനവ്വർ കോട്ടക്കൽ, ഡോ. സി. മുഹാസ്, സുഹൈൽ കൊല്ലം, നിഷാദ് എറണാകുളം എന്നിവർ സംസാരിച്ചു. വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച വിഷൻ സമ്മിറ്റ് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു

എഫ്.സി.ആർ.എ ബില്ല് ക്ഷേമ പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കും -വിസ്‌ഡം യൂത്ത്
M
MadhyamamSource Link
about 1 month ago