എഫ്.സി.ആർ.എ: ബഹുമുഖ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും -മുസ്ലിം ഓർഫനേജസ് കൂട്ടായ്മ

എഫ്.സി.ആർ.എ: ബഹുമുഖ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും -മുസ്ലിം ഓർഫനേജസ് കൂട്ടായ്മ

M
MadhyamamSource Link
Posted On date_range 3 April 2026 11:14 PM IST Updated On date_range 3 April 2026 11:14 PM IST എഫ്.സി.ആർ.എ: ബഹുമുഖ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും -മുസ്ലിം ഓർഫനേജസ് കൂട്ടായ്മ text_fields bookmark_border കോഴിക്കോട്: വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്വയം ഭരണാവകാശത്തെ തകർക്കാൻ ആസൂത്രിതമായി പാർലമെന്‍റിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല് പിൻവലിക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധമാകണമെന്ന് കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് കോഓർഡിനേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഇതര സംഘടനകളുടെ സേവന പ്രവർത്തനങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള നീക്കം അപകടകരമായ പ്രവണതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രാഷ്ട്രനിർമാണത്തിന് ഫലപ്രദമായ സേവനങ്ങൾ നിർവഹിക്കുന്ന സംഘടനകളുടെ ആസ്തിവഹകൾ അപ്രിയം കാട്ടി കരി നിയമത്തിന്‍റെ പിൻവാതിലിലൂടെ കൈക്കലാക്കാനുള്ള നടപടികൾ മതനിരപേക്ഷ ചട്ടക്കൂടിനെ ദുർബലപ്പെടുത്തുന്നതും നിയമപരമായി ബഹുമുഖമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി അഡ്വ. എം. മുഹമ്മദ്, ഡോ. പി.സി. അൻവർ, അഡ്വ. സെഡ് എ.എം. ഷെരീഫ്, ഡോ. മുബാറക്, കോഴിശ്ശേരി ഉസ്മാൻ, സി.എ. ആരിഫ്, പി.പി. ഏനു ഹാജി, മുസ്തഫ ഇബ്രാഹിം, മുഹമ്മദ് ഷാഫി, എസ്.വി. അബ്ദുൽ കരീം, പി. മാമുക്കോയ ഹാജി, വി. ബീരാൻ കോയ, മായൻ മണിമ, വി. ഹസ്സൻ, സഷർ അലി എന്നിവർ സംസാരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  FCRA: Will have multifaceted consequences - Muslim Orphanages Association

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഫ്.സി.ആർ.എ: ബഹുമുഖ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും -മുസ്ലിം ഓർഫ… | Boolokam