എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസ്: ആത്യാഢംബര സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച നിരത്തിലേക്ക്

എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസ്: ആത്യാഢംബര സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച നിരത്തിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച നിരത്തിലിറങ്ങും. വന്ദേഭാരതിന് സമാനമായി ശുചിമുറി, കഫ്തീരിയ, പാന്‍ട്രി, തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ബസ് സർവീസ് നടത്തുക. ഇതോടൊപ്പം എയർ ഹോസ്റ്റസ് മതൃകയിൽ ബസിൽ ബസ് ഹോസ്റ്റസ് സർവീസും ഉണ്ടാകും. നിയമാസഭതെരെഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രി ബി. ഗണേഷ്കുമാർ ബസിന്‍റെ ഉദ്ഘാടനപ്രഖ‍്യാപനം നടത്തിയിരുന്നെങ്കിലും തരെഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനപ്രകാരം ഔദ്യാഗികമായി സർവീസ് നടത്താന്‍ സാധിച്ചിരുന്നില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ലഭിച്ച ശേഷം 22 നെങ്കിലും ബസ് സർവീസ് നടത്തുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. പുലർച്ചെ 5.15 ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടുന്നതിന്‍റെ പിന്നിലായി കെ.എസ്.ആർ.ടി.സിയുടെ പുതിയ ബിസിനസ്സ് ക്ലാസ് ബസ് എറണാകുളത്തേക്ക് യാത്ര തിരിക്കും. ഇതേ സമയം എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കും അടുത്ത ബസ് സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ബസിന് കൊല്ലം, ആലപ്പുഴ, എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതിൽ മുന്‍ കൂട്ടി ബുക്ക് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാവില്ല. പ്രത്യക ടിക്കറ്റ് നിരക്കുള്ള ബസിൽ ഭക്ഷണത്തിനും മറ്റു സർവീസുകൾക്കുമായി പ്രത്യേകം പണം നൽകണം. രണ്ട് കോടിയോളമാണ് ഒരു ബസിന്‍റെ വില.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസ്: ആത്യാഢംബര സൗകര്യങ്ങളോ… | Boolokam