എറണാകുളം സൗത്തിൽ ട്രെയിന്‍ സർവീസുകൾക്ക് നിയന്ത്രണം

എറണാകുളം സൗത്തിൽ ട്രെയിന്‍ സർവീസുകൾക്ക് നിയന്ത്രണം

M
MadhyamamSource Link
തിരുവനന്തപുരം എറണാകുളം ജങ്ഷന്‍ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്ലാറ്റ് ഫോം പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർച്ച് 17 മുതൽ 26 വരെയാണ് നിയന്ത്രണം. ഇതോടെ നിരവധി സർവീസുകൾ ഭാഗികമായി റദ്ദാക്കി. പാലക്കാട് നിന്ന് രാവിലെ 7.20 ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു(66609) മാർച്ച് 18 മുതൽ 26 വരെ ആലുവ വരെ മാത്രമേ സർവീസ് നടത്തുകയൊള്ളു. ഉച്ചക്ക് 2.45 ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു(66610) ആലുവയിൽ നിന്നുമായിരിക്കും സർവീസ് ആരംഭിക്കുക. മാർച്ച് 17 മുതൽ ഗുരുവായൂർ-എറണാകുളം പാസഞ്ചർ(56317) ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്(16304) കോട്ടയത്തുമാണ് സർവീസ് അവസാനിപ്പിക്കുക. രാവിലെ ആറിന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ്(16305) ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും. ഇതോടൊപ്പം ചെന്നൈയിൽ നിന്നും പുറപ്പെടുന്ന എം.ജി.ആർ ചെന്നൈ-ആലപ്പുഴ ഡെയ്‍ലി എക്സ്പ്രസ്(22639) മാർച്ച് 25 വരെ മുപ്പത് മിനുറ്റ് വൈകിയോടും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറണാകുളം സൗത്തിൽ ട്രെയിന്‍ സർവീസുകൾക്ക് നിയന്ത്രണം — Madhya… | Boolokam