എസ്.ടി.സി 5 ജി മൊബൈൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ; 
മൂന്ന് മാസത്തേക്ക് നേടാം റെന്‍റ് ഫീ ഇല്ലാതെ

എസ്.ടി.സി 5 ജി മൊബൈൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ; മൂന്ന് മാസത്തേക്ക് നേടാം റെന്‍റ് ഫീ ഇല്ലാതെ

M
MadhyamamSource Link
അടുക്കളയിലെ റെസിപ്പി മുതൽ ഓൺലൈൻ വിദ്യാഭ്യാസം, വർക്ക് അറ്റ് ഹോം തുടങ്ങി ലോകത്തെ ചൂടുള്ള വാർത്തകൾ തിരയാൻ വരെ നമുക്ക് ഇന്‍റർനെറ്റ് ആവശ്യമാണ്. പ്രായഭേദമന്യേ നമ്മളെല്ലാവരും ഡിജിറ്റൽ ലോകത്താണ് ജീവിക്കുന്നത് എന്ന് തന്നെ പറയാം. ഈ ഓട്ടത്തിനിടയിൽ പെട്ടെന്ന് ഇന്‍റർനെറ്റ് ഒന്ന് സ്ലോ ആയാലോ? അല്ലെങ്കിൽ കണക്ഷൻ കട്ടായാലോ? എന്നാൽ ബഹ്‌റൈനിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇനി ഈ 'ലോഡിങ്' പേടി വേണ്ട! ഇന്‍റർനെറ്റ് തടസ്സങ്ങൾക്ക് പവർഫുൾ സൊല്യൂഷനുമായി എസ്.ടി.സി ബഹ്റൈൻ റെഡിയാണ്. ഡിജിറ്റൽ പരിവർത്തനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിക്കൊണ്ട് മികച്ച സേവനങ്ങളാണ് കമ്പനി ഉപഭോക്താക്കൾക്ക് നൽകിവരുന്നത്. എസ്.ടി.സി 5 ജി മൊബൈൽ ബ്രോഡ്ബാൻ‍ഡ് പ്ലാനിനൊപ്പം വമ്പൻ ഓഫറുകളാണ് ഇപ്പോൾ കമ്പനി നൽകുന്നത്. ഉപഭോക്താക്കൾക്ക് റെന്‍റൽ ഫീ നൽകാതെ മൂന്ന് മാസത്തേക്ക് സൗജന്യ നിരക്കിലാണ് എസ്.ടി.സി കണക്ഷൻ സ്വന്തമാക്കാനാവുക. അൺലിമിറ്റഡ് ഡാറ്റയോടൊപ്പം സൗജന്യ 5ജി മൈഫൈ മോഡവും സ്വന്തമാക്കാൻ ഈ പ്ലാനിലൂടെ സാധ്യമാകും. mystc BH ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ ഓഫർ. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി https://s.stc.bh/4136CT4 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 2010 മുതൽ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന സൗദി ടെലികോം കമ്പനിയുടെ (എസ്‌.ടി‌.സി ഗ്രൂപ്) അനുബന്ധ സ്ഥാപനമാണ് എസ്‌.ടി.‌സി ബഹ്‌റൈൻ. വ്യക്തി​ഗത ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും സമഗ്രമായ മൊബൈൽ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്ക് പുറമെ 5ജി, ഐ.സി.ടി മേഖലകളിൽ സമഗ്രമായ ഡിജിറ്റൽ പരിഹാരങ്ങളും കമ്പനി നൽകി വരുന്നു. ആധുനിക രീതിയിലുള്ള സൈബർ പ്രതിരോധ കേന്ദ്രം വഴി 24 മണിക്കൂറും എ.ഐ അധിഷ്ഠിത സുരക്ഷാ സേവനങ്ങളും എസ്.ടി.സി നൽകുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്.ടി.സി 5 ജി മൊബൈൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ; മൂന്ന് മാസത്തേ… | Boolokam