Posted On date_range 20 April 2026 12:02 PM IST Updated On date_range 20 April 2026 12:02 PM IST എൻ.ആർ.ഐ ടി.ഡി.പി രക്തദാന ക്യാമ്പ് text_fields bookmark_border കുവൈത്ത് സിറ്റി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ എൻ. ചന്ദ്രബാബു നായിഡു വിന്റെ ജന്മദിനത്തോടനുബന്ധിച്ച് എൻ.ആർ.ഐ ടി.ഡി.പി കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്റർ പിന്തുണയും ഏകോപനവും നൽകി. എൻ.ആർ.ഐ ടി.ഡി.പി കുവൈത്ത് അനുബന്ധ സംഘടനകളുടെ ഇരുന്നൂറിലേറെ അംഗങ്ങൾ രക്തദാനം ചെയ്തു. രക്തദാന പ്രവർത്തനങ്ങളിൽ തുടർച്ചയായ ഇടപെടലിനും രക്ത ദാന ക്യാമ്പുകൾ വിജയകരമായി ഏകോപിപ്പിച്ചതിനും ബി.ഡി.കെ കുവൈറ്റ്ത്ത് ചാപ്റ്ററിന് സ്റ്റേറ്റ് പ്രസിഡന്റ് പള്ള ശ്രീനിവാസ റാവുവിന്റെ അഭിനന്ദന പത്രം ചടങ്ങിൽ കൈമാറി. രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - NRI TDP Blood Donation Camp
