എൽ.ഡി.എഫിന്​ കണക്കിന്റെ കവചം; തദ്ദേശത്തിന്റെ പ്രഹരം

എൽ.ഡി.എഫിന്​ കണക്കിന്റെ കവചം; തദ്ദേശത്തിന്റെ പ്രഹരം

M
MadhyamamSource Link
തിരുവനന്തപുരം: ഭരണവിരുദ്ധവികാരം അസ്വസ്ഥപ്പെടുത്തുമ്പോഴും വികസന-ക്ഷേമ നേട്ടങ്ങൾക്കൊപ്പം കഴിഞ്ഞ കാൽനൂറ്റാണ്ടിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ ആശ്വാസമടയുകയാണ് ഇടതുമുന്നണി. 2001 മുതൽ 2026 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ 2001ലാണ് എൽ.ഡി.എഫ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. അന്ന് 40 സീറ്റുകളിലേക്ക് ചുരുങ്ങി. 2011ലും ഇടതുമുന്നണി പരാജയം രുചിച്ചെങ്കിലും 68 സീറ്റുകളുടെ പച്ചപ്പുണ്ടായിരുന്നു. ഈ കാൽനൂറ്റാണ്ടിനിടയിൽ ഇടതു സർക്കാറുകൾ അധികാരത്തിലേറിയ 2006, 2016, 2021 തെരഞ്ഞെടുപ്പുകളിലെല്ലാം 90 സീറ്റിന്‍റെ ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാൽ, യു.ഡി.എഫിനെ സംബന്ധിച്ച് 2001ൽ മാത്രമാണ് 99 സീറ്റുകൾ നേടാനായത്. 2011ൽ അധികാരത്തിലെത്തിയെങ്കിലും 72 സീറ്റുകളാണ് ലഭിച്ചത്. പരാജയപ്പെട്ട ഘട്ടങ്ങളിലെല്ലാം യു.ഡി.എഫ് 50ൽ താഴെ സീറ്റുകളിലേക്ക് ചുരുങ്ങി. 2006ൽ 41സീറ്റാണെങ്കിൽ 2016 ൽ 47 ആയിരുന്നു. 2021ൽ 41ഉം. 1980 മുതൽ എൽ.ഡി.എഫും യു.ഡി.എഫും ഊഴം മാറി അധികാരം കൈയാളുന്ന പതിവിന് 2021ലെ തുടർഭരണത്തോടെയാണ് തിരുത്തുണ്ടായത്. 10 വർഷത്തെ ചരിത്രപരമായ ഭരണത്തുടർച്ചയുടെ സ്വഭാവികവും കനത്തതുമായ പ്രതികൂല വികാരത്തിന് കാൽനൂറ്റാണ്ടിന്‍റെ കണക്കുകളിലെ വിസ്മയങ്ങളെ മറികടക്കാനാകുമോ എന്നതാണ് മറുഭാഗത്തെ സുപ്രധാന ചോദ്യം. ഒപ്പം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയമാണ് ഈ കണക്കാധിപത്യങ്ങൾക്കുള്ള പ്രതിരോധവും. പ്രാദേശിക സാഹചര്യങ്ങളും വിഷയങ്ങളും തദ്ദേശ ജനവിധിയെ നിർണയിക്കുമെന്ന പരമ്പരാഗത ധാരണകളെ തിരുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ ജനവിധി. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാക്കി എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സി.പി.എം സംഘടന സംവിധാനം ഒന്നാകെ രംഗത്തിറങ്ങിയിട്ടും തിരുവനന്തപുരം മുതൽ കാസർകോട് വരെ യു.ഡി.എഫിന് അനുകൂലമായുണ്ടായ വിധിയെഴുത്ത് പ്രാദേശിക സാഹചര്യങ്ങളുടെ സ്വാധീനത്തിനപ്പുറം സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഭരവിരുദ്ധ വികാരമെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. മാ​റി​വീ​ശാ​ത്ത മ​ണ്ഡ​ല​ക്കാ​റ്റ് മു​ന്ന​ണി​ക​ളു​ടെ സ്ഥി​ര​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കു​മ്പോ​ഴും കൂ​ടു​ത​ൽ മ​ണ്ഡ​ല​ങ്ങ​ൾ ത​ങ്ങ​​ൾ​ക്കൊ​പ്പ​മെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2006 മു​ത​ലു​ള്ള ക​ണ​ക്കെ​ടു​ത്താ​ൽ 31 മ​ണ്ഡ​ല​ങ്ങ​ളാ​ണ് (ചി​ല മ​ണ്ഡ​ല​ങ്ങ​ൾ അ​തി​ന്​ മു​മ്പും)​ ഇ​ത്ത​ര​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യെ സ്ഥി​ര​മാ​യി പി​ന്തു​ണ​ക്കു​ന്ന​ത്. ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ്, ധ​ർ​മടം, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ർ, നാ​ദാ​പു​രം, കൊ​യി​ലാ​ണ്ടി, പേ​രാ​മ്പ്ര, ബാ​ലു​ശ്ശേ​രി, എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, ബേ​പ്പൂ​ർ, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, മ​ല​മ്പു​ഴ, ത​രൂ​ർ, ആ​ല​ത്തൂ​ർ, ചേ​ല​ക്ക​ര, കു​ന്ദ​മം​ഗ​ലം, കൈ​പ്പ​മം​ഗ​ലം, പു​തു​ക്കാ​ട്, ഉ​ടു​മ്പ​ൻ​ചോ​ല, വൈ​ക്കം, റാ​ന്നി, പു​ന​ലൂ​ർ, ഇ​ര​വി​പു​രം, ചി​റ​യി​ൻ​കീ​ഴ്, വാ​മ​ന​പു​രം എ​ന്നി​വ​യാ​ണി​വ. ഇ​ക്കാ​ല​യ​ള​വി​ൽ യു.​ഡി.​എ​ഫി​നെ സ്ഥി​ര​മാ​യി പി​ന്തു​ണ​ച്ച​താ​ക​ട്ടെ 20 മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട്, ഇ​രി​ക്കൂ​ർ, കൊ​ണ്ടോ​ട്ടി, ഏ​റ​നാ​ട്, വ​ണ്ടൂ​ർ, മ​ഞ്ചേ​രി, മ​ല​പ്പു​റം, വേ​ങ്ങ​ര, വ​ള്ളി​ക്കു​ന്ന്, തി​രൂ​ര​ങ്ങാ​ടി, കോട്ടക്കൽ, പാ​ല​ക്കാ​ട്, പ​ര​വൂ​ർ, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര, കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി, പു​തു​പ്പ​ള്ളി, ഹരിപ്പാട് എ​ന്നി​വ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽ.ഡി.എഫിന്​ കണക്കിന്റെ കവചം; തദ്ദേശത്തിന്റെ പ്രഹരം — Madhy… | Boolokam