തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പി.ആർ.ഡി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവത്തിൽ നടപടി. കണ്ണൂർ ജില്ല ഇൻഫർമേഷൻ ഓഫിസറെ ജില്ല കലക്ടർ സസ്പെൻഡ് ചെയ്തു. ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തനിക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. സുമേഷിന്‍റെ പരാതി പി.ആർ.ഡിയുടെ വാർത്തക്കുറിപ്പിലും ഉൾപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് നേടിയതിനു പിന്നാലെയാണ് നടപടി. പി.ആർ.ഡിയുടേത് ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പി.ആർ.ഡി വാർത്താക്കുറിപ്പ്; ഓഫിസർക്ക് സസ്പെൻഷൻ
M
MadhyamamSource Link
about 1 month ago