സേലം: രാജ്യത്ത് പാചകവാതക വില വർധനയും ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തമിഴ്നാട്ടിലെ ഒരു സാമൂഹിക പ്രവർത്തകൻ. സേലത്ത് ജില്ല കലക്ടറുടെ ഓഫിസിന് മുമ്പിൽ എൽ.പി.ജി സിലിണ്ടറിന്റെ സംസ്കാരം നടത്തിയായിരുന്നു പ്രതിഷേധം. ഇറാൻ -ഇസ്രായേൽ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പലയിടങ്ങളിലും പാചകവാതക വിതരണ ശൃംഖല തകർന്നിരിക്കുകയാണ്. ഇതിനെതിരെയായിരുന്നു സാമൂഹികപ്രവർത്തകനായ പാർഥിപനും അനുയായികളും സജ്ഞീവിരായൻ പേട്ടെയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്യാസ് സിലിണ്ടറിനെ മരിച്ചയാളായി സങ്കൽപ്പിച്ച് തുണിയിൽ പൊതിഞ്ഞ് പൂക്കൾ കൊണ്ട് അലങ്കരിച്ച് അന്ത്യകർമങ്ങൾക്ക് സമാനമായി ഘോഷയാത്ര നടത്തുകയായിരുന്നു. ‘പണചെലവ് താങ്ങുന്ന അടുക്കളയുടെ മരണം’ എന്നാണ് പ്രതിഷേധത്തിനെ അവർ വിശേഷിപ്പിച്ചത്. സംസ്കാര ചടങ്ങിന് സമാനമായി ശംഖും അവർ വിളിച്ചു. പ്രതിഷേധത്തിന് ആളുകൾ കൂടിയതോടെ കലക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ‘ഒരു സാധാരണക്കാരന്റെ ബജറ്റിന്റെ അന്ത്യകർമങ്ങൾക്കാണ് ഇപ്പോൾ സാക്ഷിയായികൊണ്ടിരിക്കുന്നത്. എൽ.പി.ജി മരിക്കുമ്പോൾ അധികാരികൾ വെറുതെ നോക്കി നിൽക്കുകയാണ്’ -പാർഥിപൻ പറഞ്ഞു. എൽ.പി.ജി ക്ഷാമവും വിലവർധനയും സാധാരണക്കാരെ വലക്കുകയാണെന്നും വിഷയത്തിൽ അധികാരികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Tamil Nadu activist stages mock funeral for LPG cylinder amid shortage

എൽ.പി.ജിയുടെ മരണം; സേലത്ത് സംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ച് സാമൂഹിക പ്രവർത്തകൻ
M
MadhyamamSource Link
about 2 months ago