ബംഗളൂരു: എസ്.കെ.ജെ.എം ബാംഗ്ലൂർ നോർത്ത് റേഞ്ച് 2026-27 വാർഷിക ജനറൽ ബോഡി യോഗം വെള്ളിയാഴ്ച എം.എം.എ. ഹയാത്തുൽ ഇസ് ലാം മദ്റസയിൽ സംഘടിപ്പിച്ചു. സമസ്ത മുഫത്തിഷ് അബ്ദുല്ല കുഞ്ഞി ഫൈസി കാസറഗോഡ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ കൂടാളി ഉദ്ഘാടനം നിർവഹിച്ചു. സമസ്ത മുഫ്തിഷ് ഉസ്താദ് അധ്യയന വർഷത്തേക്കുള്ള നിർദ്ദേശങ്ങളും നസ്വീഹത്തും നൽകി. 2026 -27 അധ്യയന വർഷത്തെ പുതിയ ഭാരവാഹികളായി ഹുസൈനാർ ഫൈസി (പ്രസിഡന്റ്), ഹംസ ഫൈസി(സെക്രട്ടറി), ഷംസുദ്ദീൻ കൂടാളി (ട്രഷറർ), വൈസ് പ്രസിഡന്റ് -അബ്ദുൽ റസാഖ് മൗലവി, റാഷിദ് വാഫി. ജോ. സെക്രട്ടറി- അഷ്റഫ് മൗലവി, വാഹിദ് വാഫി. അബ്ദുൽ റസാഖ് ഫൈസി(പരീക്ഷ ബോർഡ് ചെയർമാന്), സൽമാൻ റഹ്മാനി(വൈസ് ചെയർമാൻ), അബ്ദുൽ റഹ്മാൻ ഫൈസി(എസ്.കെ.എസ്.ബി.വി) എന്നിവരെ എസ്.കെ.ജെ.എം ബാംഗ്ലൂർ ജില്ല നിരീക്ഷകൻ അബ്ദു സമദ് മൗലവിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. എം.എം.എ പ്രതിനിധി മുഹമ്മദ് മൗലവി, സി.സി. അംഗം സുഹൈൽ ഫൈസി എന്നിവര്‍ പങ്കെടുത്തു. ബാംഗ്ലൂർ നോർത്ത് റേഞ്ച് സെക്രട്ടറി ഹംസ ഫൈസി സ്വാഗതം പറഞ്ഞു.

എസ്.കെ.ജെ.എം ബാംഗ്ലൂർ നോർത്ത് റേഞ്ച് 2026-27 വാർഷിക ജനറൽ ബോഡി
M
MadhyamamSource Link
about 1 month ago