BoolokamBoolokam
എ.വി. മുകേഷ്‌ സ്‌മാരക അവാർഡ്‌ എ.എസ്‌. അക്ഷയ്‌ക്ക്‌

എ.വി. മുകേഷ്‌ സ്‌മാരക അവാർഡ്‌ എ.എസ്‌. അക്ഷയ്‌ക്ക്‌

M
MadhyamamSource Link
പാലക്കാട്‌: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ്‌ സീനിയർ കാമറമാൻ എ.വി. മുകേഷിന്റെ സ്‌മരണക്കായി പാലക്കാട്‌ പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കാമറാമാൻ എ.എസ്‌. അക്ഷയ്‌ അർഹനായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം പോത്തൻകോട്‌ സ്വദേശിയായ അക്ഷയ്‌ ഏഷ്യാനെറ്റ്‌ ന്യൂസ് തിരുവനന്തപുരം യൂനിറ്റിലെ കാമറമാനാണ്. തമിഴ്‍നാട് നാഗപട്ടണത്തെ മത്സ്യത്തൊഴിലാളികളായ ഏഴ് സ്ത്രീകളുടെ അതിജീവനത്തെക്കുറിച്ചുള്ള “കടൽ പടം കതൈ” ആണ്‌ അവാർഡിന്‌ അർഹമായത്‌. ഗ്രന്ഥകാരനും ചലച്ചിത്ര പ്രവർത്തകനും ഫിലിം അവാർഡ് ജേതാവുമായ ഡോ. വി. മോഹനകൃഷ്ണൻ, ചലച്ചിത്ര പ്രവർത്തകനും ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഫെസ്റ്റിവൽ ഡയറക്ടറും ഇമേജ് ഫോട്ടോഗ്രാഫിക് അസോസിയേഷൻ സെക്രട്ടറിയുമായ കെ.വി. വിൻസെന്റ് എന്നിവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മേയ്‌ എട്ടിന്‌ പാലക്കാട്‌ പ്രസ്‌ക്ലബിൽ സംഘടിപ്പിക്കുന്ന എ.വി. മുകേഷ്‌ അനുസ്‌മരണത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ പ്രസിഡന്റ്‌ നോബിൾ ജോസ്, സെക്രട്ടറി എം. ശ്രീനേഷ് എന്നിവർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  The A.V. Mukesh Memorial Award goes to A.S. Akshay

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!