ഗാമയുടെ സാവോ ഗബ്രിയേൽ കപ്പൽ ഇന്ത്യൻ തീരത്തണഞ്ഞപ്പോൾ വലിയൊരു ചരിത്രമുഹൂർത്തമാണ് കുറിക്കപ്പെട്ടത്. ആ ചരിത്രദൗത്യത്തിന് നാലു കപ്പലുകളിലായി 170 പേരാണ് പുറപ്പെട്ടത്. തിരികെ പോർചുഗലിൽ എത്തിയതാകട്ടെ രണ്ടു കപ്പലും അമ്പത് ആളുകളും മാത്രമായിരുന്നു