Posted On date_range 23 March 2026 10:04 AM IST Updated On date_range 23 March 2026 10:04 AM IST ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി പ്രധാനമന്ത്രിക്ക് text_fields bookmark_border ന്യൂ ഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരു ഗവൺമെന്‍റിന്‍റെ തലവനായി സേവനം അനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഔദ്യോഗിക ജീവിതത്തിൽ 8931 ദിവസങ്ങൾ പൂർത്തിയാക്കിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിംഗിന്‍റെ 8930 ദിവസങ്ങൾ എന്ന റെക്കോർഡാണ് നരേന്ദ്രമോദി മറികടന്നത്. 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റ അദ്ദേഹം 2014, 2019, 2024 പൊതുതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് അധികാരം നിലനിർത്തി. ഏറ്റവും കൂടുതൽ കാലം ഗുജറാത്ത് മുഖ്യമന്ത്രിയായ വ്യക്തിയും പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയും അദ്ദേഹം തന്നെയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - modi becomes indias longest serving head of government

ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി പ്രധാനമന്ത്രിക്ക്
M
MadhyamamSource Link
about 2 months ago