ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതനേടി ഒമാൻ ദേശീയ ഹോക്കി ടീം

ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതനേടി ഒമാൻ ദേശീയ ഹോക്കി ടീം

M
MadhyamamSource Link
Posted On date_range 7 April 2026 12:06 PM IST Updated On date_range 7 April 2026 12:06 PM IST ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതനേടി ഒമാൻ ദേശീയ ഹോക്കി ടീം text_fields bookmark_border മസ്കത്ത്: ഒമാൻ ഹോക്കി ദേശീയ ടീം ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഔദ്യോഗികമായി യോഗ്യത നേടി. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഫൈനൽ യോഗ്യത മത്സരങ്ങളിൽ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചാണ് യോഗ്യത നേട്ടം. സെപ്തംബർ 19 മുതൽ ഒക്ടോബർ നാലു വരെ ജപ്പാനിലെ നാഗോയയിലാണ് ഏഷ്യൻ ഗെയിംസ് അരങ്ങേറുക. തിങ്കളാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ ഹോങ്കോംഗിനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് ഒമാൻ യോഗ്യത ഉറപ്പാക്കിയത്. ഒമാൻ ടീമിലെ ഉസാമ റമദാൻ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഉസാമ തന്നെയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. ഈ വിജയത്തോടെ, മൂന്നു കളിയിൽ മൂന്നു വിജയവുമായി ഒമ്പത് പോയന്റോടെ ഒമാൻ ടീം ഗ്രൂപ്പിൽ മുന്നിലെത്തി. ഇന്തോനേഷ്യക്ക് ആറും ഹോങ്കോങ് മൂന്നും തായ്‌ലൻഡ്, കസാഖിസ്താൻ ടീമുകൾ ഓരോ പോയിന്റും നേടി. ഇന്തോനേഷ്യക്കെതിരെ 4-1 വിജയത്തോടയായിരുന്നു ഒമാന്റെ ഗ്രൂപ്പ് മൽസരങ്ങളുടെ തുടക്കം. തുടർന്ന് തായ്‌ലൻഡിനെതിരെ 2-1 ന്റെ വിജയം നേടിയിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Oman national hockey team qualifies for Asian Games

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതനേടി ഒമാൻ ദേശീയ ഹോക്കി ടീം — Madhy… | Boolokam