കുവൈത്ത് സിറ്റി: ചൈനയിലെ സാന്യയിൽ ആരംഭിച്ച ആറാമത് ഏഷ്യൻ ബീച്ച് ഗെയിംസിൽ വിജയപ്രതീക്ഷയോടെ കുവൈത്ത്. ഈ മാസം 30 വരെനീളുന്ന ബീച്ച് ഗെയിംസിൽ 45 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. അക്വാത്‌ലോൺ, ടെക്ബാൾ, ക്ലൈംബിംഗ്, സെയിലിംഗ്, ജിയു-ജിറ്റ്‌സു എന്നീ അഞ്ച് ഇനങ്ങളിലായി 15 പുരുഷ, വനിതാ അത്‌ലറ്റുകൾ കുവൈത്തിനെ പ്രതിനിധീകരിക്കുന്നതായി കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ശക്തമായ പ്രകടനങ്ങളും ഉയർന്ന സ്ഥാനങ്ങളും ലക്ഷ്യമിട്ട് മികച്ച പരിശീലനവും തയാറെടുപ്പും പൂർത്തിയാക്കിയാണ് കുവൈത്ത് സംഘം ചൈനിയിൽ എത്തിയിട്ടുള്ളത്. കായിക മേഖലയിൽ കുവൈത്തിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് പങ്കാളിത്തമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ക്യാപ്റ്റൻ അലി അൽ മാരി പറഞ്ഞു. കുവൈത്ത് താരങ്ങൾക്ക് മികച്ച എതിരാളികൾക്കെതിരെ വിലപ്പെട്ട അനുഭവം ഗെയിംസം പ്രദാനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

ഏഷ്യൻ ബീച്ച് ഗെയിംസ്; പ്രതീക്ഷയോടെ കുവൈത്ത് 15 പുരുഷ, വനിത അത്‌ലറ്റുകൾ ചൈനയിൽ
M
MadhyamamSource Link
17 days ago