ജിദ്ദ: കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ കുടുംബ സംഗമവും മുനീർ കുടുംബ സഹായ ഫണ്ട് വിതരണവും നടത്തി. ഷറഫിയ അൽ റയാൻ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബു കാട്ടുപാറ റമദാൻ സന്ദേശം നൽകി. അടുത്തിടെ മരിച്ച മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരായിരുന്ന മുനീർ കാവനൂർ, മുസ്തഫ വെള്ളില എന്നിവരെ ജില്ലാ വൈസ് പ്രസിഡൻറ് സൈതലവി പുളിയക്കോട് അനുസ്മരിച്ചു. അരീക്കോട് ബ്ലോക്ക് മെമ്പർ ജലീല ടീച്ചർ ചടങ്ങിൽ ആശംസകൾ നേർന്നു. മണ്ഡലം കമ്മിറ്റിയും കാവനൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സമാഹരിച്ച മുനീർ കാവനൂർ കുടുംബ സഹായ ഫണ്ട്, ജില്ലാ അഡ്വൈസറി ചെയർമാൻ കെ.എം. മുഹമ്മദ് മണ്ഡലം കമ്മിറ്റി സെക്രട്ടറി മൊയ്തീൻ കുട്ടി കാവനൂരിന് കൈമാറി. മണ്ഡലം പ്രസിഡൻറ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി സ്വാഗതവും ട്രഷറർ മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. അബു അരീക്കോടിെൻറ ഖിറാഅത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. മണ്ഡലം ഭാരവാഹികളായ കെ.വി. അബ്ദുസ്സലാം, സലിം കിഴുപറമ്പ്, അലി പത്തനാപുരം, കെ.ടി. ബക്കർ, സി. മുഹമ്മദ്, ഫാറൂഖ് ഉറങ്ങാട്ടിരി എന്നിവർ സംസാരിച്ചു.

ഏറനാട് കെ.എം.സി.സി കുടുംബ സഹായഫണ്ട് വിതരണം
M
MadhyamamSource Link
about 2 months ago