ഐഫോൺ ഇനി മുതൽ മടക്കാം; ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഫോൺ വരുന്നു; ഡിസൈനിൽ വമ്പൻ മാറ്റങ്ങൾ

ഐഫോൺ ഇനി മുതൽ മടക്കാം; ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഫോൺ വരുന്നു; ഡിസൈനിൽ വമ്പൻ മാറ്റങ്ങൾ

സ്മാർട്ട്‌ഫോൺ വിപണിയിലെ പ്രശസ്തരായ ആപ്പിൾ, തങ്ങളുടെ ആദ്യ മടക്കാവുന്ന ഫോണായ 'ഐഫോൺ ഫോൾഡ്' അവതരിപ്പിക്കാനൊരുങ്ങുന്ന വാർത്തകളാണ് ഇപ്പോൾ ടെക് ലോകത്ത് സജീവ ചർച്ച. നിലവിലെ ഫോൾഡബിൾ ഫോണുകളുടെ നീളമേറിയ ഡിസൈനിൽ നിന്ന് മാറി, ഒരു പാസ്‌പോർട്ടിന്റെ ആകൃതിയിലുള്ള വിസ്താരമേറിയ ഡിസൈനായിരിക്കും ഇതിന്റേതെന്നാണ് സൂചന. സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 18 സീരീസിനൊപ്പം തന്നെ ആപ്പിളിന്റെ ഈ പുതിയ ഫോൾഡബിൾ ഫോണും പുറത്തിറക്കിയേക്കും. പണ്ട് ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ബ്ലാക്ക്‌ബെറി പാസ്‌പോർട്ട് ഫോണുകളെ ഓർമിപ്പിക്കുന്ന ഡിസൈനായിരിക്കും ഐഫോൺ ഫോൾഡിന്. നിലവിലെ ഫോൾഡബിൾ ഫോണുകൾ മടക്കുമ്പോൾ വല്ലാതെ നീളം കൂടുന്നവയാണ്. എന്നാൽ, ആപ്പിൾ കൊണ്ടുവരുന്ന 4:3 ആസ്പെക്ട് റേഷ്യോയിലുള്ള സ്ക്രീൻ, വിഡിയോകൾ കാണുന്നതിനും ഇ-ബുക്കുകൾ വായിക്കുന്നതിനും കൂടുതൽ സൗകര്യപ്രദമായിരിക്കും. വിഡിയോ കാണുമ്പോൾ വശങ്ങളിൽ വരുന്ന കറുത്ത വരകൾ ഇതിൽ വലിയ തോതിൽ കുറവായിരിക്കും. ഐഫോൺ ഫോൾഡിന്റെ പ്രവർത്തനത്തിനായി ഐപാഡിന് സമാനമായ സോഫ്റ്റ്‌വെയർ ഇന്റർഫേസ് ആയിരിക്കും ആപ്പിൾ ഒരുക്കുക. ഐപാഡിലെന്നപോലെ ഇടത് വശത്ത് സൈഡ്ബാറുകൾ ഉള്ള പുതിയ ലേഔട്ടുകൾ ആപ്പുകളിൽ കാണാം. ഒരേസമയം രണ്ട് ആപ്പുകൾ സൈഡ് ബൈ സൈഡായി ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. ഇത് മൾട്ടിടാസ്കിങ് ഇഷ്ടപ്പെടുന്നവർക്ക് വലിയ സഹായമാകും. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കുന്ന ഈ ഫോണിന് വിപണിയിൽ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നത് കണ്ടറിയണം. ആദ്യ ജനറേഷൻ മോഡലായതുകൊണ്ട് തന്നെ ആപ്പിൾ ഫോണുകൾക്ക് പൊതുവെ ഉള്ള പ്രശ്നമായ ബാറ്ററി ലൈഫിൽ അൽപം പോരായ്മകൾ ഉണ്ടായേക്കാം. എങ്കിലും ഡിസ്‌പ്ലേയിലെ മടക്കുകൾ ഏറ്റവും കുറഞ്ഞ രീതിയിലായിരിക്കും ആപ്പിൾ ഇത് പുറത്തിറക്കുക. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഫോണിന്റെ ഉൽപാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐഫോൺ ഇനി മുതൽ മടക്കാം; ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഫോൺ വരുന്ന… | Boolokam