കൊച്ചി: ഐഫോൺ 15 പ്രോ മാക്സിൽ സിനിമ ചിത്രീകരിച്ച മലയാള സിനിമ 'പഗിടകളി' ഏപ്രൽ മൂന്നിന് തീയറ്ററുകളിലെത്തും. സിനിമ പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. 7.1 ഡോൾബി സൗണ്ട് മിക്സിങ്ങോടെ ഒരുങ്ങുന്ന ആക്ഷൻ ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. ജോജു സംവിധാനം ചെയ്ത പണി എന്ന മലയാള സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ പുതുമുഖമായ ദേവസൂര്യ നായകനാക്കുന്നു. അങ്കമാലി ഡയറീസിൽ യു ക്ലാമ്പ് രാജനായി വേഷമിട്ട ടിറ്റോ വിൽസൺ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നുണ്ട്. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രത്തിന്റെ നിർമാണം. കേരളത്തിൽനിന്ന് കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും അതിനെതുടർന്ന് പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും. ഛായാഗ്രഹണം, എഡിറ്റിങ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിച്ചത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ രചനയും വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. അസോസിയേറ്റ് ഡയറക്ടർ മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ് പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർ അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്റ്റ്സ് ആൻഡ് ഫൈനൽ മിക്സ് കരുൺ പ്രസാദ്, സൗണ്ട് എൻജിനീയർ ദീപക് വർഗീസ്, ഡി.ഐ. റെജിൻ സാന്റോ, മേക്കപ്പ് ചീഫ് അഞ്ജലി നായർ, സ്റ്റിൽസ് റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമഠം, ക്രിയേറ്റീവ് സപ്പോർട്ട് അനന്തു അശോകൻ, മിൽജോ ജോണി. ഏപ്രിൽ മൂന്നിന് പഗിട കളി പ്രദർശനത്തിനെത്തും. പി.ആർ.ഒ എ.എസ്. ദിനേശ്, മനു ശിവൻ എന്നിവരാണ്.

ഐഫോൺ 15 പ്രോ മാക്സിൽ സിനിമ 'പഗിട കളി' ഏപ്രിൽ മൂന്നിന് പുറത്തിറങ്ങും
M
MadhyamamSource Link
about 1 month ago