Posted On date_range 19 April 2026 6:35 AM IST Updated On date_range 19 April 2026 6:35 AM IST ഐറിഷ് കുറ്റവാളി ദുബൈയിൽ പിടിയിൽ text_fields bookmark_border camera_alt ഡാനിയൽ ജോസഫ് കിനാഹൻ ദുബൈ: ലോകത്തെ ഏറ്റവും ശക്തരായ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി ദുബൈയിൽ പിടിയിലായി. ഐറിഷ് പൗരനും കുപ്രസിദ്ധ കുറ്റവാളിയുമായ ഡാനിയൽ ജോസഫ് കിനാഹൻ ആണ് പിടിയിലായത്. കിനാഹൻ സംഘടിത കുറ്റകൃത്യ സംഘത്തിലെ ഏറ്റവും മുതിർന്ന അംഗമായ ഡാനിയലിനെതിരെ ഐറിഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും നാടുവിടുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ ദുബൈയിൽ വെച്ച് പിടിയിലാകുന്നത്. യൂറോപ്പിലുടനീളം നടന്ന മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, കൊലപാതകങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഐറിഷ് കോടതികളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. അന്താരാഷ്ട്ര അന്വേഷണ സംഘങ്ങൾ ഇവർക്കെതിരെ നിരവധി അറസ്റ്റ്വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളി പിടിയിലായതെന്ന് മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. ഏപ്രിൽ 15ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് 48 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞതായി യു.എ.ഇയുടെ കള്ളപ്പണം വെളിപ്പിക്കൽ, ഭീകരവാദികൾക്ക് ഫണ്ട് നൽകൽ തുടങ്ങിയക്കെതിരായ കമ്മിറ്റി വൈസ് ചെയർമാനും സെക്രട്ടറി ജനറലുമായ ഹാമിദ് അൽസാബി പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Irish criminal arrested in Dubai
