ഐ.എസ്.സി ഒമാൻ മലയാളം വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഐ.എസ്.സി ഒമാൻ മലയാളം വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

M
MadhyamamSource Link
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒമാന്‍ മലയാളം വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയത്തിന്റെയും ബ്ലഡ് ബാങ്ക് അധികൃതരുടെയും തുടർച്ചയായ സഹകരണത്തിന് കൺവീനർ താജുദ്ദീൻ നന്ദി രേഖപ്പെടുത്തി. സോഷ്യൽ വെൽഫെയർ സെക്രട്ടറി കൃഷ്ണേന്ദു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ രമ്യ ഡെസിൽ, അനീഷ്, സജിമോൻ, വിനോജ്, സതീഷ്, സുനിൽ കുമാർ, കൃഷ്ണൻ നായർ, ടീന ബാബു, സബിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളും ക്യാമ്പിൻറെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.എസ്.സി ഒമാൻ മലയാളം വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു —… | Boolokam