മനാമ: കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികളും യു.ഡി.എഫ് അണികളും കുടുംബങ്ങളും ജാഗ്രതയോടെ വിധി എഴുതണമെന്ന് എ.ഐ.സി.സി പോഷക സംഘടനയായ ഐ.ഒ.സി ബഹ്‌റൈൻ ചാപ്റ്റർ ആഹ്വാനം ചെയ്തു. പ്രവാസ ലോകത്തെ ഓരോ മലയാളി കുടുംബങ്ങളും തങ്ങളുടെ വിലയേറിയ വോട്ടുകൾ യു.ഡി.എഫിന്‍റെ വിജയത്തിനായി വിനിയോഗിക്കണമെന്ന് ഐ.ഒ.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. നാട്ടിലുള്ള തങ്ങളുടെ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും നേരിട്ട് വിളിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വൻ വിജയത്തിനായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. ഓരോ പ്രവാസിയുടെയും ഇടപെടൽ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിൽ നിർണ്ണായകമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നും ഐ.ഒ.സി അദ്ധ്യക്ഷൻ മുഹമ്മദ് മൻസൂറും യു.ഡി.എഫ് പ്രചരണ സമിതി കൺവീനർ ബഷീർ അമ്പലായിയും പറഞ്ഞു. ഐ.ഒ.സി ബഹ്‌റൈൻ സംഘടിപ്പിച്ച ഓൺലൈൻ സൂം മീറ്റിൽ എ.ഐ.സി.സി - ഐ.ഒ.സി ഭാരവാഹി ഡോ. ആരതി കൃഷ്ണ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ പ്രമുഖ നേതാക്കളും വിവിധ യു.ഡി.എഫ് പോഷക സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഐ.ഒ.സി ബഹ്‌റൈൻ ഇലക്ഷൻ പ്രചാരണ ഓൺലൈൻ സൂം മീറ്റ് സംഘടിപ്പിച്ചു
M
MadhyamamSource Link
about 1 month ago