ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്റെ പുതിയ ഐ.ടി നിയമഭേദഗതികൾ രാജ്യത്തെ സ്വതന്ത്ര പത്രപ്രവർത്തനത്തിന് അന്ത്യം കുറിക്കുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ ഉള്ളടക്കം നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ നീക്കമെന്നും ഇത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. The draft IT rules are proof that the govt is allergic to free press. If notified, these rules will allow the govt to ban any independent journalist’s online content. Indians heavily rely on independent journalists for news that affects them, things that mainstream channels or… — Asaduddin Owaisi (@asadowaisi) March 31, 2026 സ്വതന്ത്ര മാധ്യമപ്രവർത്തനത്തോട് സർക്കാരിന് വലിയ 'അലർജി'യാണെന്നതിന്റെ തെളിവാണ് കരട് നിയമമെന്ന് ഉവൈസി എക്സിൽ കുറിച്ചു. സാധാരണക്കാരെ ബാധിക്കുന്നതും മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും അവഗണിക്കുന്നതുമായ വാർത്തകൾ ജനങ്ങളിലെത്തുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിലൂടെയാണ്. വ്യാജവാർത്താ നിർമ്മാണങ്ങളെ (ടൂൾകിറ്റ്) കുറിച്ച് ജനങ്ങൾ അറിയുന്നത് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുജനങ്ങളുടെ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഭേദഗതികൾ ഇല്ലാതാക്കുമെന്നും സുപ്രീം കോടതിയുടെ ശ്രേയ സിംഗാൾ വിധി ലംഘിക്കുന്നതും കോടതികളുടെ സ്റ്റേ ഉത്തരവുകളെ മറികടക്കുന്നതുമാണ് ഈ നീക്കമെന്നും ഉവൈസി കുറ്റപ്പെടുത്തി.

ഐ.ടി നിയമഭേദഗതി സ്വതന്ത്ര പത്രപ്രവർത്തനത്തിന് തിരിച്ചടി -അസദുദ്ദീൻ ഉവൈസി
M
MadhyamamSource Link
about 1 month ago