ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

M
MadhyamamSource Link
ആരാധകരുടെ ആവേശപ്പോരാട്ടമായ ഐ.പി.എൽ മാർച്ച് 28ന് ആരംഭിക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരം വിരാട് കോലി കയ്യിൽ ടാറ്റു ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. റോയൽ ചലഞ്ചേഴ്സിന്‍റെ സ്റ്റാർ ബാറ്റ്സ്മാനായ കോലി ഇടതു കയ്യിൽ ഫുൾ സ്ലീവേ ടാറ്റു ചെയ്യുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഏലിയൻസ് ടാറ്റൂ ഇന്ത്യ എന്ന വെബ്സൈറ്റിലാണ് കോലി ഈ വർക്ക് ചെയ്തത്. 19-ാം ഐ.പി.എൽ മാർച്ച് 28ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആർ .സി.ബി സൺറൈസേഴ്സ് പൈദരാബാദ് മത്സരത്തോടെ ആരംഭിക്കും. വിരാട് കോലിയുടെ യാത്രയെ സൂചിപ്പിക്കുന്നതാണ് ടാറ്റു . ഒരു വ്യക്തി എന്ന നിലയിൽ കോലിയുടെ യാത്രയിൽ നിന്നും പ്രജോതനമുൾക്കൊണ്ടതാണ് ഈ ടാറ്റു . അദ്ദേഹം കടചന്നുപോയ വഴികൾ, മാറ്റങ്ങൾ, ഇപ്പോൾ എവിടെയെത്തി എന്നിവയെയെല്ലാം ടാറ്റു പ്രതിഫലിപ്പിക്കുന്നു. ജീവിതത്തിലെ ഓരോ മാറ്റത്തെയും വ്യക്തി ജീവിതത്തെയും കുറിച്ചും ടാറ്റു സംസാരിക്കുന്നു. കോലിയുടെ ഇടതു കയ്യിൽ മുമ്പു ചെയ്ത ടാറ്റു ഉള്ളതുകൊണ്ടുതന്നെ അവയെ യോജിപ്പിച്ചു കൊണ്ടുകൂടിയാണ് ഈ ടാറ്റു രൂപകൽപ്പന ചെയ്തത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വി… | Boolokam