ഐ.പി.എല്ലിൽ കൊൽക്കത്തയുടെ ഓരോ ബൗണ്ടറിക്കും ഓരോ ഫാസ്റ്റ് ചാർജർ! പുത്തൻ പദ്ധതിയുമായി 'ഹീറോ വിഡ'

ഐ.പി.എല്ലിൽ കൊൽക്കത്തയുടെ ഓരോ ബൗണ്ടറിക്കും ഓരോ ഫാസ്റ്റ് ചാർജർ! പുത്തൻ പദ്ധതിയുമായി 'ഹീറോ വിഡ'

M
MadhyamamSource Link
കൊൽക്കത്ത: ഐ.പി.എൽ പുതിയ സീസണിന്റെ ആവേശകരമായ തുടക്കത്തിനിടയിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയെ പരിസ്ഥിതി സൗഹൃദ ഊർജ്ജമാക്കി മാറ്റാൻ ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് വാഹന ബ്രാൻഡായ വിഡ (Vida) രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി സഹകരിച്ച് ‘6 ഫോർ 6’ എന്ന കൗതുകകരമായ കാമ്പയിനാണ് വിഡ അവതരിപ്പിച്ചിരിക്കുന്നത്. 19-ാം ഐപിഎൽ സീസണിൽ കെ.കെ.ആർ ബാറ്റർമാർ ഗാലറിയിലേക്ക് പറത്തുന്ന ഓരോ സിക്സറിനും പകരമായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ 6 kW ഫാസ്റ്റ് ചാർജറുകൾ വീതം വിഡ സ്ഥാപിക്കും. കളിക്കളത്തിലെ പ്രകടനം നേരിട്ട് തന്നെ രാജ്യത്തെ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതി പ്രകാരം വിഡയുടെ 6 kW ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. നഗര കേന്ദ്രങ്ങൾക്ക് പുറമെ, ദീർഘദൂര യാത്രക്കാർക്കായി പ്രധാന ഹൈവേകളിലും ഈ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദരവർപ്പിച്ചുകൊണ്ട് പ്രത്യേക നിറങ്ങളിലുള്ള ചാർജിങ് സ്റ്റേഷനുകളാകും പദ്ധതിയുടെ ഭാഗമായി കമ്പനി സ്ഥാപിക്കുക. ക്രിക്കറ്റ് ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ട്ടപെടുന്ന ഒരു മത്സരമാണ്. ‘6 ഫോർ 6’ കാമ്പയിനിലൂടെ മൈതാനത്തെ ഓരോ ഹിറ്റിനെയും ഭാവിയിലേക്കുള്ള സുഖകരമായ യാത്രാ ചുവടുവെപ്പാക്കി മാറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.' -കൗസല്യ നന്ദകുമാർ, ചീഫ് ബിസിനസ് ഓഫീസർ, ഹീറോ മോട്ടോകോർപ്പ്. ലിമിറ്റഡ് എഡിഷൻ വിഡ VX2 Plus പുതിയ പദ്ധതിയുടെ ഭാഗമായി കെ.കെ.ആർ ആരാധകർക്കായി VX2 Plus കെ.കെ.ർ ലിമിറ്റഡ് എഡിഷൻ എന്ന സ്പെഷ്യൽ എഡിഷൻ സ്കൂട്ടറും വിഡ പുറത്തിറക്കിയിട്ടുണ്ട്. കെ.കെ.ആറിന്റെ ഐക്കണിക് നിറങ്ങളായ പർപ്പിൾ, ഗോൾഡ് എന്നിവയിലാണ് ഈ സ്കൂട്ടർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊൽക്കത്ത താരങ്ങൾ കൂടുതൽ സിക്സറുകൾ നേടുമ്പോൾ രാജ്യത്തെ ഇലക്ട്രിക് വാഹന വിപ്ലവത്തിനും അത് വലിയ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും പരിസ്ഥിതി പ്രവർത്തകരും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.പി.എല്ലിൽ കൊൽക്കത്തയുടെ ഓരോ ബൗണ്ടറിക്കും ഓരോ ഫാസ്റ്റ് ചാർ… | Boolokam