camera_alt ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്യുന്നു, എൻ.എ.ഹാരിസ് എം.എൽ.എ സമീപം ബംഗളൂരു: ഐ.പി.എൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും മരിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ടീമിന്റെ 11 ആരാധകരുടെ സ്മാരകം ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര അനാച്ഛാദനം ചെയ്തു. സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, ഡി.എസ്. അരുൺ കുമാർഎം.എൽ.സി, കെ.എസ്.സി.എ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ്, ആർ.സി.ബി.സി ഇ.ഒ. രാജേഷ് മേനോൻ, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്, കെ .എസ്.സി എ ഭാരവാഹികളായ സന്തോഷ് മേനോൻ, സുജിത് സോമസുന്ദർ, വിനയ് മൃത്യുഞ്ജയ എന്നിവർ പ്രസംഗിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Memorial for 11 people who died during IPL victory celebrations

ഐ.പി.എൽ വിജയാഘോഷത്തിൽ മരിച്ച 11പേർക്ക് സ്മാരകം
M
MadhyamamSource Link
about 1 month ago