Posted On date_range 15 March 2026 10:47 PM IST Updated On date_range 15 March 2026 10:47 PM IST ഒഡിഷയിലെ രാജ്യസഭ തെരഞ്ഞെടുപ്പ്; എം.എൽ.എമാർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചവർ പിടിയിൽ text_fields bookmark_border ബംഗളൂരു: ഒഡിഷയിൽ തിങ്കളാഴ്ച രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചോർത്താൻ കോൺഗ്രസ് എം.എൽ.എമാർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ബ്ലാങ്ക് ചെക്കുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇയാൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതാണ്. കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടേക്ക് എത്തിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഒഡിഷയിൽ നാല് രാജ്യസഭ സീറ്റിലേക്കാണ് മത്സരം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Bribery Attempt to Influence MLAs in Odisha Rajya Sabha Election

ഒഡിഷയിലെ രാജ്യസഭ തെരഞ്ഞെടുപ്പ്; എം.എൽ.എമാർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചവർ പിടിയിൽ
M
MadhyamamSource Link
about 2 months ago