മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന ഇബ്രാഹിം ബാബു (76) നാട്ടിൽ നിര്യാതനായി.. തൃശ്ശൂർ, കൊടുങ്ങല്ലൂർ, എറിയാട്, കടപ്പൂര് പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് പരേതനായ മുഹമ്മദാലിയുടെ മകനാണ്. ബുധനാഴ്ച പുലർച്ചെ 3.30 ന് ലൂർദ് ആശ്യപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മസ്‌കത്തിലെ ആദ്യ മണി എക്സ്ചേഞ്ചുകളിൽ ഒന്നായ "മുസന്ദം എക്സ്ചേഞ്ചിലെ" ജീവനക്കാരനായിരുന്ന ഇബ്രാഹിം ബാബു എന്ന ബാബുക്ക ആദ്യകാല പ്രവാസികൾക്ക് സുപരിചിതനായിരുന്നു. ഏതാനും വർഷം മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്. ഭാര്യ: അസ്മ. രണ്ട് മക്കളുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Early expatriate to Oman passes away in his hometown
