ഒമാനിലെ ഇലക്ട്രിക് വാഹന ചാർജിങ് നിരക്ക്: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ഒമാനിലെ ഇലക്ട്രിക് വാഹന ചാർജിങ് നിരക്ക്: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

M
MadhyamamSource Link
മസ്കത്ത്: രാജ്യത്തെ ഇലക്ട്രിക് വാഹന (ഇ.വി) ചാർജിങ് നിരക്കുകൾ നിശ്ചയിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനുമാണ് ഈ നീക്കം. രാജ്യത്തുടനീളം സർക്കാർ , അർധ-സർക്കാർ ചാർജിങ് സ്റ്റേഷനുകളിലെ നിരക്കുകളെക്കുറിച്ചാണ് മന്ത്രാലയം ജനങ്ങളുടെയും വിവിധ മേഖലകളിലുള്ളവരുടെയും നിർദേശങ്ങൾ ആരായുന്നത്. മാർച്ച് 31 മുതൽ ഏപ്രിൽ 16 വരെ നടക്കുന്ന ഈ ചർച്ചയിൽ താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴി അഭിപ്രായങ്ങൾ സമർപ്പിക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിൽ സുതാര്യതയും പൊതുപങ്കാളിത്തവും ഉറപ്പാക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ചാർജിങ് സേവന മേഖലയുടെ സുസ്ഥിരമായ വളർച്ചയും കൂടി കണക്കിലെടുത്തായിരിക്കും അന്തിമ നിരക്കുകൾ തീരുമാനിക്കുക. നിലവിൽ നിർദേശിച്ചിട്ടുള്ള നിരക്കുകളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പുള്ള ഒരു മാർഗനിർദേശമായി മാത്രമേ ഈ അഭിപ്രായശേഖരണത്തെ കാണേണ്ടതുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിലെ ഇലക്ട്രിക് വാഹന ചാർജിങ് നിരക്ക്: പൊതുജനങ്ങൾക്ക് അഭി… | Boolokam