മസ്കത്ത്: ഒമാനിലെ വായു ഗുണനിലവാര സൂചികകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരിസ്ഥിതി അതോറിറ്റി. ഔദ്യോഗികമല്ലാത്ത സ്രോതസുകളിൽ നിന്നുള്ള ചില വിവരങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായിരിക്കാമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. പരിസ്ഥിതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ അതോറിറ്റി പൂർണമായും സുതാര്യത പാലിക്കുന്നുണ്ടെന്നും അംഗീകൃത നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് 24 മണിക്കൂറും ശേഖരിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക വായു ഗുണനിലവാര വിവരങ്ങൾ ‘നഖി’ പ്ലാറ്റ്‌ഫോം വഴി നേരിട്ട് ലഭ്യമാക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. ചില അനൗദ്യോഗിക ആപ്പുകൾ കണക്കുകൂട്ടലുകളെയോ സ്ഥിരീകരിക്കാത്ത ഡാറ്റയെയോ ആശ്രയിക്കുന്നുണ്ടാകാമെന്നും ഇത് തെറ്റായ വിവരത്തിനിടയാക്കുകയും പൊതുജനങ്ങളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കുകയും ചെയ്യാമെന്ന് അതോറിറ്റി വ്യക്തമാക്കി. വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്നും കൃത്യവും വിശ്വസനീയവുമായ പരിസ്ഥിതി വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അതോറിറ്റി അഭ്യർഥിച്ചു.

ഒമാനിലെ വായു ഗുണനിലവാരം: തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്
M
MadhyamamSource Link
about 1 month ago